Timely news thodupuzha

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

തൊടുപുഴ: വൈ.എം.സി.എ കേരള റീജിയന്റെ സപ്തതിയുടെ ഭാഗമായി കേരള റീജിയൺ ചെയർമാൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് വൈ.എം.സി.എ തൊടുപുഴ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തൊടുപുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു.

സബ് റീജിയൺ ചെയർമാർ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകി. റീജിയൺ വൈസ് ചെയർമാൻ വർഗ്ഗീസ് ജോർജ്, നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ മാരായ വർഗ്ഗീസ് അലക്സാണ്ടർ, എം.സി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. സോണൽ കോർഡിനേറ്റർ തോമസ് സക്കറിയ, റീജിയൺ സെക്രട്ടറി സാംസൺ മാത്യു, ജാഥാ കോർഡിനേറ്റർ കുര്യൻ തൂമ്പുങ്കൽ, സണ്ണി കൂട്ടുങ്കൽ, ബിസു മണ്ണൂർ,മാത്യു കണ്ടിരിക്കൽ, എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *