Timely news thodupuzha

logo

ചേലക്കര വരവൂർ പഞ്ചായത്തിന്റെ ചുമതല അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിന്

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ ഇടുക്കി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിന് ചേലക്കര മണ്ഡലത്തിലെ വരവൂർ പഞ്ചായത്തിന്റെ ചുമതല നൽകി.

ദേശമംഗലത്ത് മുൻ എറണാകുളം ഡി.സി.സി പ്രസിഡണ്ട് കെ.പി ധനപാലൻ എക്സ് എം.പി, വള്ളത്തോൾ നഗർ – കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ എക്സ് എം.എൽ.എ, പാഞ്ഞാൾ – മാത്യു കുഴൽനാടൻ എം.എൽ.എ, ചേലക്കര – റ്റി.ജെ വിനോദ് എം.എൽ.എ, കൊണ്ടാഴി – റ്റി.ജെ സനീഷ് കുമാർ എം.എൽ.എ, തിരുവില്വാമല – കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുള്ളൂർക്കര – കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, പഴയന്നൂർ – എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കാണ് മണ്ഡലങ്ങളുടെ പുറമേയുള്ള ചുമതല കെ.പി.സി.സി നൽകിയിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയുടെ വിജയത്തിന് വേണ്ടി പീരുമേട് മണ്ഡലത്തിന്റെ ചുമതലയായിരുന്നു ഇബ്രാഹിംകുട്ടി കല്ലാർ നിർവ്വഹിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *