Timely news thodupuzha

logo

മാധ്യമ പ്രവര്‍ത്തകർക്കെതിരായ പട്ടിപ്രയോഗം മനഃപൂർവ്വമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

പാലക്കാട്: പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച പരാമർശത്തിൽ ഉറച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്.

മാധ്യമ പ്രവര്‍ത്തകരെ പട്ടികളെന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണ്, കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും എന്‍.എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. കെയുഡബ്യുജെയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള പ്രസ്താവന നാലാക്കി മടക്കി പോക്കിലിടാനും മാധ്യമപ്രവർത്തകർ വലതുപക്ഷക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയതിനാണ് മാധ്യമ പ്രവർത്തകരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് അധിക്ഷേപിച്ച്.

പാർട്ടി അനുനയിപ്പിച്ച് ഷുക്കൂർ എൽ.ഡി.എഫ് കൺവൻഷന് എത്തിയപ്പോഴായിരുന്നു കൃഷ്ണദാസിന്‍റെ പ്രതികരണം. ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേയെന്നും ആക്ഷേപിച്ച കൃഷ്‌ണദാസ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ തട്ടിക്കയറുക‍യായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *