Timely news thodupuzha

logo

എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം

തുർക്കി: ദന്ത ഡോക്ടർമാരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം പ്രബന്ധം അവതരിപ്പിച്ചു.

തൊടുപുഴ ഫേസ്‌വാല്യു ഡെൻ്റൽ ക്ലിനിക് ഉടമയായ ഡോ. ബോണി, വേദനരഹിത ദന്ത ചികിത്സാ രംഗത്തെ ഏറ്റവും പുതിയ ഉപകരണങ്ങളെയും ശാസ്ത്രീയ രീതികളെയും കുറിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്.

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ഉൾപ്പെടെ 134 രാജ്യങ്ങളിൽ നിന്നുമുള്ള ഇരുന്നൂറോളം ദേശീയ സംഘടനകൾ ചേർന്നുള്ള ഫെഡറേഷനായ എഫ്.ഡി.ഐ ആണ് തുർക്കിയിലെ ഇസ്താംബൂളിൽ വച്ച് സമ്മേളനം സംഘടിപ്പിച്ചത്. 10 വർഷത്തോളമായി ഈ മേഖലയിൽ ശ്രദ്ധേയമായ പല പഠനങ്ങളും പ്രവർത്തനങ്ങളും നടത്തിയിട്ടുള്ള ഡോ. ബോണി, ദന്ത ചികിൽസകൾ വേദനരഹിതവും ഭയരഹിതവുമായി ചെയ്യാനുതകുന്ന നിരവധി സജ്ജീകരണങ്ങൾ തൻ്റെ സ്ഥാപനത്തിൽ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്.

ദന്തചികിൽസകളോടുള്ള ഭയം മൂലം ധാരാളം ആളുകൾ ചികിത്സക്ക് വിധേയമാക്കാൻ വിമുഖത കാണിക്കുന്നുണ്ട്. തന്മൂലം നിസ്സാരമായി പരിഹരിക്കാവുന്ന പല പ്രശ്നങ്ങളും ചിലവേറിയ സങ്കീർണമായ ചികിൽസകളിലേക്ക് എത്തുന്നത്തിന് കാരണമാകുന്നുണ്ട്.

ഈ മേഖലയിൽ കൂടുതൽ ഡോക്ടർമാർ പ്രാവീണ്യം നേടുന്നത് ദന്തചികിത്സകളോട് ഭയമുള്ള ആയിരക്കണക്കിന് രോഗികൾക്ക് അനുഗ്രഹമാകുമെന്നും ഡോ. ബോണി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *