തൊടുപുഴ: ജൽ ജിവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് 12,000 കോടി രൂപ വായ്പ എടുത്ത് കൊണ്ട് വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ(ഐഎൻടിയുസി) ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി തൊടുപുഴ വാട്ടർ അതോറിട്ടി ഡിവഷൻ ഓഫീസിന് മുന്നിലും പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് നൈസാം ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ച് ജീവനക്കാർ പ്രതിക്ഷേധ പ്രകടനം നടത്തി. ജില്ലാ ട്രഷറർ സി.പി ബിനു, ജില്ല വൈസ് പ്രസിഡൻ്റ് ബൂല എം ജോർജ്, വനിതാ കൺവീനർ സോയമോൾ ജോണി, കെ.എസ് നവാസ് എന്നിവർ സംസാരിച്ചു.
വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ ജീവനക്കരുടെ പ്രതിക്ഷേധ സമരം
