Timely news thodupuzha

logo

ഏലക്കായ് മോഷ്ടാക്കളെ പിടി കൂടി

രാജാക്കാട്: മൂന്നുറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലക്കായ് മോഷ്ടിച്ചു വിറ്റ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ബോഡി മല്ലിംഗാപുരം കർണരാജ(28), മാവടി ചന്ദനപ്പാറ വീരസാമി മകൻ മുത്തുക്കറുപ്പൻ(31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 ന് രാത്രി 11 ന് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിൻ്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 3 ചാക്ക് ഏലക്കായയിൽ നിന്നും 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ് ആണ് പ്രതികൾ സ്റ്റോറിൻ്റെ പൂട്ട് തകർത്ത ശേഷം മോഷ്ടിച്ചത്.

മോഷ്ടിച്ച ഏലക്കായ് രണ്ടാം പ്രതി മുത്തുക്കറുപ്പൻ്റെ കെ.എൽ 50 8397 ബൊലേറോ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിൽ വിറ്റു.തുടർന്ന് ഒന്നാം പ്രതിയായ കർണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പൻ മടങ്ങി പോന്നു. മുത്തുക്കറുപ്പൻ്റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്. മോഷണം നടന്ന എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്.

സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം 27ന്
വൈകുന്നേരം മല്ലിംഗാപുരം മദ്യഷാപ്പിന് സമീപം വച്ച് കർണരാജയെ പിടികൂടുകയും തുടർന്ന് അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാവടി
ചന്ദനപ്പാറ സൂര്യാ പ്ലാൻ്റേഷൻ ലയത്തിൽ താമസിക്കുന്ന മുത്തുക്കറുപ്പനെ അറസ്റ്റ് ചെയ്ത് വണ്ടിയും കസ്റ്റഡിയിലെടുത്തു.

മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം രാജാക്കാട് എസ്.എച്ച്.ഒ വി വിനോദ്കുമാർ, എസ്.ഐമാരായ സജി എൻ പോൾ, കെ.എൽ സിബി, എസ്.സി.പി.ഒ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *