തൊടുപുഴ: റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചു കരൂർ സംസ്ഥാന സെക്രട്ടറിയേറ്റംഗവും തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ടുമായ ടോമി കാവാലം എന്നിവർ ആവശ്യപ്പെട്ടു.
ഒരു കിലോ റബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ റബറിന് അടിക്കടിയുണ്ടാകുന്ന വിലയിടിവ് ശ്രദ്ധിക്കാതിരിക്കുന്നത് കർഷകരോടുള്ള അവഗണനയാണ്.
വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സർക്കാർഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുന്നതുക പോലും വിനിയോഗിക്കാത്തത് പ്രതിഷേധാർഹമാണ്. നേതാക്കൾ കുറ്റപ്പെടുത്തി. റബർ കർഷകരോടുള്ള അവഗണന തുടർന്നാൽ കേരള കർഷക യൂണിയൻ നേതൃത്വത്തിൽ സമരങ്ങളാരംഭിക്കുമെന്നും അവർ അറിയിച്ചു.






