തൊടുപുഴ: പഴുക്കാകുളത്ത അനുവദിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ചില താത്പര കക്ഷികൾ ഇടപെട്ട് മുനിസിപ്പൽ കൌൺസിൽ മാരെ തെറ്റിദ്ധരിപ്പിച്ച് കൌൺസിൽ അംഗീകാരത്തോടെ ആകുന്നതിനു മാറ്റാനുള്ള പരിശ്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പഴുക്കാകുളം നിവാസികൾ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ജാഥയായി മുനിസിപ്പാലിറ്റി ഓഫിസിനു മുൻപിൽ എത്തി പ്രതിഷേധിക്കുകയും മുനിസിപ്പൽ ചെയർപേഴ്സനും സെക്രട്ടറിക്കും നിവേദനങ്ങൾ നൽകുകയും ചെയ്തു. ആക്ഷൻ കൗൺസിൽ സെക്രട്ടറി ഷാജു പോൾ കൊന്നയ്ക്കൽ ധർണ്ണ ഉദ്ഘാടനം നിർവ്വഹിച്ച്, വിഷയാവതരണവും നടത്തി.
രണ്ട് വർഷത്തോളമായി പഴുക്കാകുളത്ത് അനുവദിച്ച വെൽനെസ്സ് സെന്റർ, കെട്ടിടം പണിക്കുള്ള ഫണ്ട് ഉണ്ടായിരിക്കെ, നിർമ്മാണം മനപ്പൂർവ്വം താമസിപ്പിച്ചു കുന്നതേക്ക് മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തെ ആക്ഷൻ കൗൺസിൽ അപലപിച്ചു. നിലവിൽ ഉള്ള ഹെൽത്ത് സെന്റർ സബ്‌സെന്ററായി ഉയർത്തി വെൽനെസ്സ് സെന്റർ കൂടി പ്രവർത്തിക്കുവാൻ അനുയോജ്യമായ കെട്ടിടം പണി നടുത്തുവാൻ മുനിസിപ്പാലിറ്റിക്ക് സ്വന്തം സ്ഥലം ഉണ്ടായിരിക്കെ 25000 രൂപ മാസ്സവാടകയും ആറ് ലക്ഷം രൂപയിൽ അധികം നിർമ്മാണ ചിലവും നൽകി. എന്തിന് വേണ്ടിയാണ് പ്രൈവറ്റ് വ്യക്തിയുടെ സ്ഥലത്ത് കുന്നതിനു മാറ്റണമെന്ന് അധികാരികൾ വ്യക്തമാക്കണം. തിരക്കുപിടിച്ച് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്ന തിനുള്ള എഗ്രിമെന്റിൽ നിന്ന്പി ന്മാറിയില്ലഎങ്കിൽ,ആ പ്രവർത്തി സാമ്പത്തിക നഷ്ടത്തിനും അഴിമതിക്കും അധികാരികൾ കൂട്ടുനിൽക്കുന്നുവെന്ന് വ്യക്തമാണെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൽ പറഞ്ഞു.
ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജോഷി മാണി അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് റിനി ജോഷി, ബാബു കളപ്പുര, ജോർജ് പാലിയത്ത്, റെജിമോൻ പി ജി, ഷാജു പള്ളത്ത്, ജോയി പള്ളത്ത്, ജോവാൻ കൊണ്ടൂർ, പരമേശ്വരൻ മുടിയാനി എന്നിവർ സംസാരിച്ചു. ലിപ്സൺ മാത്യു കൊന്നക്കൽ സ്വാഗതവും, ജസ്റ്റിൻ പനച്ചിക്കാട് നന്ദിയും പറഞ്ഞു.