വണ്ടിപ്പെരിയാർ: വൈ.എം.സി.എ കൗൺസിലിംഗ് കേന്ദ്രം തുടങ്ങി. മുതിർന്ന പൗരൻമാർക്കും, കുട്ടികൾക്കും, ഫാമിലി മേഖലയിൽ കേന്ദ്രികരിച്ചാണ് പ്രവർത്തനം നടത്തുക. സാധാരണക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുവാൻ ലക്ഷ്യമിട്ടാണ് കൗൺസലിങ്ങ് കേന്ദ്രം പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം വണ്ടിപ്പെരിയാർ അസംപ്ഷൻ വികാരി ഫാ. ഫ്രാൻസിസ് നടുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സജി പി വർഗീസ് അധ്യഷത വഹിച്ചു. ഗ്രമ പഞ്ചായത്ത് അംഗം എസ് അയ്യപ്പദാസ്, ജോജി സെബാസ്റ്റ്യൻ, സോജൻ വള്ളി പറമ്പിൽ, റോണി വർഗീസ്, സോഷ്യൽ വർക്കർ ഡോണ സണ്ണി, ജെ.പി.എച്ച് സിസ്റ്റർ ശിവകുമാരി, ആശവർക്കർ പ്രിയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.