കൊച്ചി: ശബരിമല സർവീസിൽ കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി.
ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് പോവാൻ പാടില്ല, അത്തരത്തിലെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച മണ്ഡലകാലത്തിന് തുടക്കമാവുകയാണ്. പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം.
ശബരിമല മേൽശാന്തിയായ എസ് അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് ആറിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും.