Timely news thodupuzha

logo

ലഹരി പരിശോധന; കൊച്ചിയിൽ മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ പൊലീസ് മർദിച്ചതായി പരാതി

കൊച്ചി: വടക്കൻ പറവൂരിൽ മകനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരുടെ മർദനമേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ച് തള്ളിയെന്നാണ് ആരോപണം.

മകനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മ പ്രതിരോധിച്ചപ്പോഴാണ് മർദനമേറ്റത്. ഞാറപ്പടി സ്വദേശിനിയായ സെൽമയും മകളും ചികിത്സ തേടി. സംഘത്തിൽ വനിത പൊലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. വീട്ടിൽ ലഹരി മരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്.

പറവൂർ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയില്ല. സെൽമയുടെ മകൻ സജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മർദ്ദിച്ചിട്ടില്ലെന്ന് വടക്കൻ പറവൂർ പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *