
തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം ഏറിവരും തോറും കോഴ്സുകളെയും സാധ്യതകളെയും കുറിച്ചുള്ള ആശങ്കകളും പെരുകി വരുകയാണ്. ഇത്തരം ആശങ്കകള്‍ക്ക് ഒരു പരിഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇടുക്കിയില്‍ രണ്ടിടങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്.ഫെബ്രുവരി 11 ന് തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം ജോവാന്‍സ് റീജന്‍സിയിലും, 12ന് അടിമാലി ജസ്റ്റ റേഞ്ചേഴ്‌സിലും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് പരിപാടി നടക്കുക. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ശ്വേത മോഹന്‍, അമല്‍.സി.ഷാജി, സഞ്ജയ് പ്രസാദ്, ഡൊമിനിക് മടുക്കക്കുഴി, അരുണ്‍.എം.വി എന്നിവര്‍ സംസാരിച്ചു.
CALL:+91 629 333 1333