തിരുവനന്തപുരം: നവംബറിലെ റേഷൻ ചൊവ്വാഴ്ച(03/12/2024) വരെ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അതേ സമയം ബുധനാഴ്ച റേഷൻ കടകൾ അടച്ചിടും. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് കടകൾ അടച്ചിടുക. ഡിസംബറിലെ റേഷൻ ഡിസംബർ അഞ്ച് മുതൽ വിതരണം ചെയ്യും. നീല കാർഡുകൾക്ക് മൂന്ന് കിലോ അരിയും വെള്ള കാർഡുകാർക്ക് അഞ്ച് കിലോ അരിയും 10 .90 രൂപ നിരക്കിൽ ലഭ്യമാകും.