Timely news thodupuzha

logo

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇ.ഡിക്ക് കൈമാറും

കൊച്ചി: മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രം ഇഡിക്ക് കൈമാറും. കുറ്റപത്രത്തിൻറെ പകർപ്പ് ആവശ‍്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസിലെ രേഖകൾ ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി എസ്എഫ്ഐഒക്ക് കത്ത് നൽകിയിരുന്നു. കേസിൽ ആദായനികുതി വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആർഎൽ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണാ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്എഫ്ഐഒ കുറ്റപത്രത്തിൻറെ പകർപ്പ് ചൊവ്വാഴ്ച തന്നേ ഇഡിക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *