Timely news thodupuzha

logo

ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു . 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരിൽ നിന്ന് പെൻഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ക്രമക്കേട് നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ ഏറ്റവുമധികം പേർ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. വർഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങി കൊണ്ടിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം ധനംവകുപ്പ് ആണ് ആദ്യം പുറത്തുവിട്ടത്.

ഇതിൽ വിവിധ വകുപ്പുകളിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒടുവിൽ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ജീവനക്കാരുടെ പേരുകൾ സഹിതം പട്ടികയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *