ഇടുക്കി: ഭാരതീയ ജനതാ പാർട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം അരവിന്ദം എന്ന പേരിൽ ചെറുതോണി പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻ്റിന് എതിർവശത്തായി 31ന് പ്രവർത്തനം തുടങ്ങും.
രാവിലെ 10ന് പാലുകാച്ചൽ ചടങ്ങിന് ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി ഇടുക്കി ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.