കളമശേരി: കളമശേരിയിൽ 62 കിലോ കഞ്ചാവ് മിഠായിയുമായി കർണ്ണാടകയിലെ ബൽഗാം സ്വദേശികളായ അച്ഛനും മകനും പിടിയിൽ. കണ്ടെയ്നർ റോഡിൽ ഡക്കാത്തലൺ ഷോറൂമിന് സമീപം കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന മിഠായിയുമായി സെറ്റപ്പ (46) മകൻ അഭിഷേക് (18) എന്നിവരാണ് വൈകിട്ട് ഏഴോടെ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്. കഞ്ചാവ് ചേർത്ത മിഠായി ഇവർ പുണെയിൽ നിന്നുള്ള ലോഡുമായി വരുമ്പോൾ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്നു.
ഒന്നിന് 10 രൂപ വിലയുള്ള 40 മിഠായികളടങ്ങിയ പാക്കറ്റുകളാണ് പിടിച്ചത്. ആകെ 62 കിലോ മിഠായിയും 6 ചാക്ക് ഹാൻസ് പോലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയവയിലുണ്ടായിരുന്നു.