Timely news thodupuzha

logo

തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല് മരണം

ഇടുക്കി: മാവേലിക്കരയിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടു. നാല് പേർ മരിച്ചു.

രമ മോഹൻ(55), അരുൺ ഹരി (40), സംഗീത്(45 ), ബിന്ദു ഉണ്ണിത്താൻ(55) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്റെ(55) മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവർമാർ അടക്കം ആകെ 37 പേർ സംഘത്തിലുണ്ടായിരുന്നു. 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലുണ്ട്.

കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത് . നാൽപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങളിൽ തട്ടിനിൽക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി എന്നിവർ ആശുപത്രി സന്ദർശിക്കുന്നു. ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധുക്കൾക്ക് 9447659645, 9645947727 തുടങ്ങിയ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *