തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കാൻ സമിതികൾ രൂപീകരിക്കും.
ഇതിനായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചും. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം.
തുടർന്ന് പട്ടികയിൽ സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധന നടത്തും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തല സമിതി. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കി ഡെത്ത് സർട്ടിഫിക്കറ്റ് നൽകും. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും നടപടി.