കൊച്ചി: തുടര്‍ച്ചയായി ആറു ദിവസം കുത്തിപ്പു തുടർന്ന സ്വര്‍ണ വിലയില്‍ ഇന്ന്(14/01/2025) ഇടിവ്. പവന് 80 രൂപ കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും വർധിച്ചു തുടങ്ങി.
രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിനു ശേഷമാണ് ഇന്നത്തെ ഇടിവ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
ജനുവരി 7 – മാറ്റമില്ല, ജനുവരി 8 – 57,800 രൂപ (+), ജനുവരി 9 – 58,080 രൂപ (+), ജനുവരി 10 – 58,280 രൂപ (+), ജനുവരി 11 – 58,400 രൂപ (+), ജനുവരി 12 – 58,520 രൂപ (+), ജനുവരി 13 – 58,720 രൂപ (+), ജനുവരി 14 – 58,640 രൂപ (-).