Timely news thodupuzha

logo

സ്വര്‍ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഇന്ന് (20/01/2025) 120 വർധിച്ച് ഒരു പവന് 59,600 രൂപയിലേത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

സ്വര്‍ണവില ഇതോടെവീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോൾ. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് ഏറിയും കുറഞ്ഞു ജനുവരി 17ന് ഈ മാസത്തെ ഏറ്റവും ഉടർന്ന നിരക്കായ 59,600 രൂപയിലേത്തി. എന്നാൽ 60,000 തൊടുമെന്നു പ്രതീക്ഷിച്ച വിലയാണ് ശനിയാഴ്ച ഇടിഞ്ഞത്.

എന്നാൽ തിങ്കളാഴ്ച വീണ്ടും ഉയർന്ന് വെള്ളിയാഴ്ചത്തെ നിരക്ക് വീണ്ടെടുത്തു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *