
ചെറുതോണി: ഇടുക്കി ഡാമിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവർ പോലീസ് പിടിയിൽ. പാലക്കാട് സ്വദേശികളായ നൗഷാദ്, അബു എന്നവരാണ് അറസ്റ്റിലായത്. ചെറുതോണി ഡാം സുരക്ഷ ഏരിയയുടെ ഗേറ്റ് മറികടന്ന പ്രതികളെ ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്പെക്ടറും പോലീസ് ഉദ്യോഗസ്ഥരും എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

