Timely news thodupuzha

logo

രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്ന് വാരണാസി വിമാനത്താവളത്തിലെ അധികൃതർ

വാരണാസി: രാഹുൽ ഗാന്ധിയുടെ വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങൾ തെറ്റെന്ന് വിമാനത്താവളത്തിലെ അധികൃതർ.

രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിനെതിരെ ഉദ്യോ​ഗസ്ഥർ നൽകിയ മറുപടി. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കിൽ വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ടാഗ് ചെയ്ത് അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *