ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ബി.ബി.സി ഓഫീസിൽ പരിശോധന നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം. ഗൗതം അദാനിയുടെ വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ബി.ബി.സിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.