നയ്റോബി: ദക്ഷിണ സുഡാനിലെ യൂണിറ്റി സ്റ്റേറ്റിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. 21 പേർ സഞ്ചരിച്ചിരുന്ന വിമാനത്തിൽ യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ ഒരു ഇന്ത‍്യക്കാരനുമുണ്ടെന്നാണ് വിവരം. സുഡാൻറെ തലസ്ഥാനമായ ജുബയിലെ ഒരു എണ്ണപാടത്തു നിന്ന് പറന്നുയർന്ന വിമാനം ഉടൻ തകർന്നു വീഴുകയായിരുന്നുവെന്ന് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിങ്ങിൻ്റെ ചാർട്ടേഡ് വിമാനമാണ് തകർന്നുവീണത്. അപകടകാരണം വ‍്യക്തമല്ല.
ദക്ഷിണ സുഡാനിലുണ്ടായ വിമാനാപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഇന്ത‍്യക്കാരും
