കൊച്ചി: പെരുമ്പാവൂർ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ ഒറ്റപ്പാലം സ്വദേശി സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജിയെന്നാണ് വിവരം. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
പെരുമ്പാവൂരിലെ ക്ഷേത്രക്കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
