ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കുഞ്ഞിനെ കാറിൻറെ വൈപ്പറായി ഉപയോഗിച്ച പിതാവിനെരേ കേസ്. കാറിൻറെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കുന്നതിനായാണ് പിതാവ് മൂന്ന് മാസം പ്രായമുളള കുഞ്ഞിനെ ഉപയോഗിച്ചത്.
വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായത്തോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ടിക് ടോക്കിൽ വൈറലായ വിഡിയോ മാധ്യമപ്രവർത്തകൻ കെവിൻ സ്റ്റീലാണ് ഫേയ്സ്ബുക്കിൽ പങ്കു വച്ചത്. ഇതേ തുടർന്ന് പിതാവിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു.
പ്രശസ്തിക്ക് പകരം കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ പറഞ്ഞു. കുഞ്ഞിനെ കട്ടിയുള്ള ജാക്കറ്റ് ധരിപ്പിച്ചതിന് ശേഷമാണ് വൈപ്പറായി ഉപയോഗിച്ചത്. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.