ഇടുക്കി: കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ‘അശ്വമേധം 6.0’ പരിപാടിയുടെ ജില്ലാതല ഉൽഘാടനം വാഴത്തോപ്പ് വട്ടമേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാകുന്നേല്‍ നിര്‍വ്വഹിച്ചു. കുഷ്ഠരോഗ വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും. എല്ലാവരും ഒരുമിച്ച് യജ്ഞത്തിൽ പങ്കാളികളാവാം എന്നും പ്രസിഡണ്ട് പറഞ്ഞു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ ജോയി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് മുഖ്യസന്ദേശം നല്‍കി.
ഭവന സന്ദര്‍ശനവേളയിൽ ബോധവൽക്കരണത്തിനായുള്ള ഫ്‌ളാഷ് കാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്യ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി വി ടോമി പ്രതിജ്ഞ ചൊല്ലി.കുഷ്ഠ രോഗ ബോധവൽകരണ ക്ലാസ് ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ & മീഡിയാ ഓഫീസര്‍ ഷൈലാഭായി നിർവഹിച്ചു.
ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആർ രാജു ., ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ഊര് മൂപ്പന്‍ സി.വി. രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി എന്നിവർ പങ്കെടുത്തു.
ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് പരിപാടി നടപ്പിലാക്കുക, കുഷ്ഠരോഗ ബോധവൽകരണം, പ്രാഥമിക പരിശോധന, ആവശ്യമുള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കൽ എന്നിവയാണ് ലക്ഷ്യം. ഭവന സന്ദർശനത്തിനായി 1042 ടീമുകൾക്ക് പരിശീലനം നൽകി. പാടുകൾ നോക്കാം ആരോഗ്യം കാക്കാം എന്നതാണ് അശ്വമേധം 6.0 ക്യാമ്പയിൻ്റെ ടാഗ് ലൈൻ.