കോട്ടയം: പി.സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദി അറിയിച്ച് മകൻ ഷോൺ ജോർജ്. കേസ് കൊടുത്തിരുന്നില്ലെങ്കിൽ അച്ഛൻറെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ സാധിക്കില്ലായിരുന്നുവെന്ന് ഷോൺ പറഞ്ഞു.
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ഷോൺ കൂട്ടിച്ചേർത്തു. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ പി.സി ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വക്കഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് പി.സി ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ വ്യക്തമാക്കി.
മകനെന്ന നിലയിൽ കേസ് കൊടുത്തവർക്ക് നന്ദി. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയ്യാറാകാത്ത ആളാണ് പി.സി ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരെന്നും ഷോൺ വ്യക്തമാക്കി.