
ഇടുക്കി: മണ്ണുത്തി വെറ്ററിനറി കോളജിൽ അവർ എത്തിയത് 43 വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി മാസമാണ്. വിദേശികളായ ആഫ്രിക്കൻ വംശജരും ഇന്ത്യയിലെ കാശ്മീരിലും ഗോവയിലുള്ള വിദ്യാർത്ഥികളും ഉണ്ടായിരുന്നു.


വർഷം തോറും ഇവർ ഗോവയിലും കാശ്മീരിലും മറ്റും ഒത്തുചേരാറുണ്ട്. ഇപ്രകാരം മണ്ണുത്തി വെറ്ററിനി കോളജിലെ 1981 ബാച്ചിലെ വെറ്ററിനറി ഡോക്ടർമാർ കുടുംബ സമേതം ഒത്തുചേർന്നിരിക്കുകയാണ്. വെറ്ററിനറി കോളജിലെ അധ്യാപകരായും മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരായി ജോലി ചെയ്ത് വിരമിച്ച അറുപതിൻ്റെ നിറവിൽ എത്തിയ ഇവർ ഇന്ന് മുതൽ 20 വരെ മൂന്നാർ ലീമോണ്ട് ഫോർട്ട് റിസോർട്ടിൽ സമയം പങ്കിടും.




പൂർവ്വകാല ഓർമ്മ ചെപ്പു തുറന്ന് കൊണ്ട് ഗുരുക്കന്മാരെ ഓർത്തു കൊണ്ടും മൺമറഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിച്ചും മൂന്നാറിലെ തേയിലത്തോട്ടങ്ങളും കാനന ഭംഗിയും ആസ്വദിച്ച് മൂന്ന് ദിവസം പഠനകാലം കലാപരിപാടികൾ അവതരിപ്പിച്ച് പൂർവ്വ കാലം പുനസൃഷ്ക്കുവാൻ ഒരുങ്ങിയിരിക്കുകയാണ്.

