കൊച്ചി: സ്വര്‍ണ വിലയില്‍ രണ്ടാം ദിവനും വർധന. ഇന്ന് പവന് 240 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,760 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഇന്നലെയും സ്വർണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. ഈ മാസം 11ന് പവന് കുറിച്ച 64,480 രൂപയാണ് ഇതുവരെയുള്ളതിൽ കേരളത്തിലെ സർവ്വകാല റേക്കോർഡ് വില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
സ്വർണ വില ഉയർന്നു
