പത്തനംതിട്ട: ജില്ലാ കളക്ടർ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗികമായി അവധി എടുത്തിരുന്നുവെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം, ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അവധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറയുന്നു. ലാൻഡ് റവന്യു കമ്മീഷണറാണ് റിപ്പോർട്ടിൻ മേൽ നടപടി എടുക്കേണ്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിൽ ഇനി മുതൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കുമെന്നും അറിയിച്ചു.
ഇക്കാര്യം ചർച്ച ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ചെയ്യും. റവന്യൂവകുപ്പിലാണ് ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്നത്. അതിനാൽ തന്നെ അവധിയുടെ കാര്യത്തിൽ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.