കണ്ണൂർ: കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.. സഹകരണ മേഖലയിൽ വനിതകളുടെ ക്ഷേമത്തിനും വരുമാന ശ്രോതസ്സിനുമായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പുതിയ വനിതാ സഹ സംഘങ്ങൾ ആരംഭിയ്ക്കുന്നതിനും സമൂഹത്തിലെ സാധാരണക്കാരായ വനിതകളെ സജ്ജരാക്കുവാൻ കഴിയുന്ന വനിതാ സഹകരണ സംഘങ്ങൾ ആരംഭിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു…
സഹകരണ വകുപ്പിൽ ഉൾപ്പെടെ സിവിൽ സർവ്വീസിൽ സ്ഥലമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വനിതകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.. തൊഴിലിടങ്ങളിൽ വനിതകൾ നേരിടുന്ന മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം എന്ന വിഷയത്തെ സംബന്ധിച്ച ജെ.സി.ഐ ദേശീയ പരിശീലക ഡോ. ഷെർണ ജെയ്ലാൽ ക്ലാസ്സ് എടുത്തു. പ്രമുഖ സിനി ആർട്ടിസ്റ്റ് പി.പി. കുഞ്ഞികണ്ണൻ മാസ്റ്റർ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ സഹകരണ മേഖലയിൽ മികച്ച വനിതയായി തെരഞ്ഞെടുക്കപ്പെട്ട എടക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം സെക്രട്ടറിയായ എം വി സീതയെ മഹിളാ കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻറ് ശ്രീജ മഠത്തിൽ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം. ഷൈലജ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ സുശീല, വനിതാ ഫോറം ചെയർപേഴ്സൺ പി.എം. സുവർണ്ണിനി , ദീപ ജി, ബേബി സൈന, മിനി കെ, ദീപ പി ജി, അനിത കക്കര, പ്രിയേഷ് സി.പി, യു.എം. ഷാജി, കെ കൃഷ്ണകുമാർ, ജിലേഷ് സി, പി.കെ. ജയകൃഷ്ണൻ, ജയേഷ് കെ വി എന്നിവർ പ്രസംഗിച്ചു.