തൊടുപുഴ: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെ എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പോസ്റ്റൽ സുപ്രണ്ട് ഓഫിസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. കേരള കോൺഗ്രസ് എം ഉന്നതാധികാര സമതി അംഗം പ്രൊഫ. കെ.ഐ ആൻ്റണി ഉദ്ഘാടനം ചെയ്തു. കൺവീനർ വി.വി മത്തായി അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി മേരി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ, എൻ.സി.പി സംസ്ഥാന സെകട്ടറി ക്ലമൻറ്റ് മാത്യു, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി ജോർജ് അഗസ്റ്റ്യൻ, കേരളാ കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു, ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് കെ.എൻ റോയ്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി കെ.എം ജബ്ബാർ, ആർ.ജെ.ഡി നേതാവ് എം.എ ജോസഫ്, കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. പി.ആർ പ്രേമേദ് സ്വാഗതവും സുമേഷ് നന്ദിയു പറഞ്ഞു.
എൽ.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
