Timely news thodupuzha

logo

ഔറംഗസേബിൻറെ ശവകുടീരം പൊളിക്കുന്നതിനെ ചൊല്ലി സംഘർഷം

മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിൻറെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ഖുർആൻ കത്തിച്ചെന്ന് അഭ്യൂഹം പരന്നതോടെ മത വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങൾ കത്തിക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണത്തിൽ 15 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കോട്വാലി, ലണേഷ്പേട്ട്, തഹസിൽ, ലക്ദ്ഗഞ്ച്, പച്ച്പാവ്‌ലി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ അടിയന്തര സാഹചര്യത്തിനൊഴികെ വ്യക്തികൾ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. നിയമ ലംഘകർക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരം നടപടിയെടുക്കുമെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *