Timely news thodupuzha

logo

വർക്കലയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. വെള്ളറട സ്വദേശി പ്രവീൺ(33), വിഷ്ണു(33), ഷാഹുൽ ഹമീദ്(25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്ന് വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് മൂവരെയും പിടികൂടിയത്. കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. വൈദ‍്യ പരിശോധന അടക്കമുള്ള തുടർനടപടികൾ സ്വീകരിച്ചു വരുകയാണെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *