കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ മാൻവി ചൗധരി, ഡൽഹി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കൊച്ചി വഴി ഉത്തരേന്ത‍്യയിലേക്ക് കടത്താനായിരുന്നു പദ്ധതി. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നായിരുന്നു ഇരുവരും പൊലീസിനോട് പറഞ്ഞത്. മേക്കപ്പ് സാധനങ്ങളെന്ന വ‍്യാജേന ഇരുവരുടെയും പെട്ടികളിൽ ഏഴര കിലോയോളം കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ബാങ്കോക്കിൽ നിന്നുമാണ് ഇരുവരും വിമാനത്താവളത്തിലെത്തിയത്. രഹസ‍്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 7.5 കോടി രൂപയോളം വില വരുന്ന ഹ്രൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.
നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ
