കൊല്ലം: താന്നിയിൽ രണ്ടുവയസുകാരനായ മകനെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. 2 വയസുകാരനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീടിൻറെ മുറിയിൽ നിന്നും ആരെയും പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് രണ്ട് വയസ്സുള്ള കുഞ്ഞിനെ കൊന്ന ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
