തിരുവനന്തപുരം: ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി അജ്മൽ കബീർ (27) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദനം നൽകി 17കാരിയായ പെൺകുട്ടിയെ കൊല്ലത്തുള്ള പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ കേസിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരത്ത് ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
