Timely news thodupuzha

logo

കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണാ ജോർജിന് അനുമതി ലഭിച്ചു

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജ് തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് അനുമതി. രാവിലെ 10 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ മന്ത്രി കേരള ഹൗസിലേക്ക് തിരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയിൽ ആശാവർക്കർമാരുടെ ശമ്പള വർധനവും സമരവും ചർച്ചയായേക്കുമെന്നാണ് കരുത്തുന്നത്.

നേരത്തെയും ജെ.പി നദ്ദയെ കാണാൻ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് തിരിച്ചു പോരുകയും പിന്നീട് കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് വീണ ജോർജ് നിവേദനങ്ങൾ നൽകുകയായിരുന്നു. ആശാമാരുടെ ഇൻസെൻറീവ് വർധിപ്പിക്കണമെന്നും. 2023 – 24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം.

എയിംസ് അനുവദിക്കണം. കാസർകോഡും വയനാടും മെഡിക്കൽ കോളെജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളും തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *