പത്തനംതിട്ട: ചിറ്റാറിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക്ക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷിനെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരുമാസത്തോളമായി രതീഷ് അനധികൃത അവധിയിലായിരുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് ഉന്നത ഉദ‍്യോഗസ്ഥർക്ക് രതീഷിനെതിരേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
