Timely news thodupuzha

logo

ലാൻഡിങ്ങിനിടെ ഹൃദയസ്തംഭനമുണ്ടായി പൈലറ്റ് മരിച്ചു

ന്യൂഡൽഹി: ശ്രീനഗർ-ഡൽഹി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുപത്തെട്ടുകാരനായ പൈലറ്റ് അർമാൻ ഹൃദയസ്തംഭനം മൂലം മരിച്ചതായി റിപ്പോർട്ടുകൾ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. അടുത്തിടെയാണ് അർമാൻ വിവാഹിതനായത്. കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടനുസരിച്ച് ലാൻഡിങ്ങിന് പിന്നാലെ പൈലറ്റ് വിമാനത്തിനുള്ളിൽ ഛർദിച്ചു. ഉടൻ തന്നെ വൈദ്യ സഹായം നൽകിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ ഒരു സഹപ്രവർത്തകൻ ഞങ്ങളെ വിട്ടു പോയതിൽ അഗാധമായി ഖേദിക്കുന്നു. കുടുംബത്തിനെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ വലിയ നഷ്ടത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിന് ഞങ്ങളെക്കൊണ്ട് സാധ്യമായ എല്ലാ സഹായവും നൽകുന്നതായിരിക്കും. ഈ സാഹചര്യത്തിൽ സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നുവെന്നും എയർഇന്ത്യ പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *