കോട്ടയം: ഗവൺമെൻറ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ് കോസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ വീട്ടിൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത്(20) മലപ്പുറം വൻടൂർ ഭാഗത്ത് കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ്(22), കോരുത്തോട് മടുക്കാ ഭാഗത്ത് നെടുങ്ങാട്ട് വീട്ടിൽ വിവേക്(21) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് കുറ്റകൃത്യങ്ങളിൽ മുൻ പശ്ചാത്തലമില്ലെന്നതും പ്രായവും കണക്കിലെടുത്താണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയും കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയും ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോളെജിലെ ഒന്നാം വർഷ വിദ‍്യാർത്ഥികളായ ആറു പേരാണ് റാഗിങ്ങിന് ഇരയായത്. വിദ‍്യാർത്ഥികളുടെ സ്വകാര‍്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിക്കുകയും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ റാഗിങ്ങിൻ്റെ വിഡിയോ ദൃശ‍്യങ്ങൾ പുറത്ത് വന്നിരുന്നു.
കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജ് കേസിലെ റാഗിങ്ങ് പ്രതികൾക്ക് ജാമ്യം
