കൊച്ചി: വയനാട് ദുരന്തബധിതരുടെ വായ്പ എഴുതിതള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാദിയാണ് ഇല്ലാതായതെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തത്തിൽ കട ബാധ്യത എഴുതി തള്ളാനുള്ള വ്യവസ്ഥയില്ലെയെന്നും കോടതി ചോദിച്ചു. കൊവിഡ് കാലം പോലെ ഇതിനെ കണക്കാക്കരുത്. കൊവിഡിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് താത്ക്കാലികമായിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൽപെട്ടവരുടെ കാര്യം അങ്ങനെയല്ല.
അവരുടെ ജീവനോപാധിയാണ് നഷ്ടപ്പെട്ടത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന കാര്യം കേന്ദ്രം ഗൗരവകരമായി പരിശോധിക്കണമെന്ന് കോടതി വീണ്ടും ആവശ്യപ്പെട്ടു. കോടതി ഉത്തരവിറക്കിയാൽ ഇക്കാര്യം പരിശോദിക്കാമെന്നായിരുന്ന് കേന്ദ്രം അറിയിച്ചു. വായ്പ എഴുതിതള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടെ അനുമതി വേണ്ടതുണ്ട്. വായ്പകൾ എഴുതിതള്ളാൻ ബാങ്കുകളെ നിർബന്ധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവും കേന്ദ്രം കോടതിയിൽ അറിയിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് അറിയിച്ച കോടതി കേസ് വേനൽ അവധിയിലേക്ക് ശേഷം പരിഗണിക്കാനായി മാറ്റി.