Timely news thodupuzha

logo

ലഖ്നൗവിൽ വിവാഹമോചിതയായ ഇരുപത്താറുകാരി പതിനേഴുകാരനെ വിവാഹം ചെയ്തു

ലഖ്നൗ: മൂന്നു പെൺകുട്ടികളുടെ അമ്മയായ യുവതി 12ആം ക്ലാസുകാരനെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ അംറോറ സ്വദേശിനിയായ ശബ്നയാണ് പതിനേഴുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 26 വയസുകാരിയുടെ മൂന്നാം വിവാഹമാണിതെന്നാണ് വിവരം. യുവതി മതം മാറി ശബ്ന എന്ന പേര് ശിവാനി എന്ന് മാറ്റിയതായും വിവരമുണ്ട്. വരന് 17 വയസാണ് പ്രായമെന്ന വിവരം സ്ഥിരീകരിക്കാനായിട്ടില്ല. മക്കളെ മുൻ ഭർത്താവിനെ ഏർപ്പിച്ച ശേഷം കാമുകനൊപ്പം യുവതി ഇറങ്ങിപ്പോരുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം ഭർത്താവിൽ നിന്നു യുവതി വിവാഹ മോചിതയായതായും സൂചന.

രണ്ടാം വിവാഹത്തിലെ ഭർത്താവിന് കഴിഞ്ഞ വർഷം റോഡപകടത്തിൽ പരുക്കേറ്റ് ശരീരവൈകല്യമുണ്ടായി. ഇതിനു ശേഷമാണ് യുവതി കൗമാരക്കാരനുമായി പ്രണയത്തിലാവുന്നത്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹിതരായാണ് വിവരം. വിവാഹത്തെ കുടുംബങ്ങളും പിന്തുണച്ചു. മകൻറ ഇഷ്ടത്തിനൊപ്പം നിൽക്കുന്നതായി പിതാവ് അറിയിച്ചു. സ്വന്തം തീരുമാനമാണെന്നും സന്തോഷവതിയാണെന്നുമാണ് വധുവിൻറെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *