കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ വില. കഴിഞ്ഞ 2 ദിവസങ്ങളായി വർധന തുടരുന്ന സ്വർണ വില 70,000ത്തിന് തൊട്ടരികിലെത്തി. വെള്ളിയാഴ്ച പവന് 1,480 രൂപ ഉയർന്ന് 69,960 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 185 രൂപ വർധിച്ച് 8,745 രൂപയിലെത്തി. വ്യാഴാഴ്ച പവന് 2,160 രൂപയായിരുന്നു ഉയർന്നത്. സംസ്ഥാനത്ത് ഇതൊടെ 2 ദിവസം കൊണ്ട് സ്വർണവിലയിൽ 3,640 രൂപയാണ് ഉയർന്നത്. കല്യാണ സീസണുകൾ അടുത്തിരിക്കുന്ന ഈ സമയത്ത് സ്വർണ വിലയുടെ ഈ കുതിപ്പ് തിരിച്ചടിയാണ്.
സ്വർണ വില വർധിച്ചു
