തിരുവനന്തപുരം: ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു നൽകി മന്ത്രി പ്രകാശനം ചെയ്തു.