കാഞ്ഞങ്ങാട്: എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി.സുധീഷിനെ പ്രസിഡന്റായും കെ.എസ്.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ.ഷാഫിയാണ് ട്രഷറർ. എ.കെ.ബീന(കണ്ണൂർ), എൽ.മാഗി(എറണാകുളം), കെ.വി.ബെന്നി(എറണാകുളം), കെ.സി.മഹേഷ്(കണ്ണൂർ), എം.എ.അരുൺകുമാർ(പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ(കാസർഗോഡ്), എ.നജീബ്(തിരുവനന്തപുരം), എം.കെ.നൗഷാദലി(പാലക്കാട്), പി.ജെ.ബിനേഷ്(വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
കെ.എസ്.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം; എൻ.ടി.ശിവരാജൻ ജനറൽ സെക്രട്ടറി, ഡി.സുധീഷ് പ്രസിഡന്റ്
