Timely news thodupuzha

logo

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസ്‌– ലീഗ്‌- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത്‌ കുഴപ്പമാണുള്ളത്‌ എന്നാണ്‌ വി.ഡി.സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെപിസിസിയുടെ മൃദു ഹിന്ദുത്വ സമീപനമാണ്‌ ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്‌.

ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള അനാവശ്യവിവാദം ആണിതെന്നാണ്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി പറയുന്നത്‌. അതായത്‌ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്‌. കേരളത്തിലെ കൊൺഗ്രസ്‌ ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്‌ പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്‌ളാദിക്കുന്നത്‌ ആർഎസ്‌എസായിരിക്കും. രാഷ്ട്രപിതാവിനെ വധിച്ച, ബാബ്‌റിമസ്‌ജിദ്‌ തകർത്ത പ്രത്യയശാസ്‌ത്രം മുന്നോട്ടുവെച്ച സംഘടനക്ക്‌ കേരളത്തിൽ രാഷ്ട്രീയ സാധുത നൽകുകയാണ്‌ ഇരുവരും. ഇതിലെ അപകടം തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ കഴിയും.

Leave a Comment

Your email address will not be published. Required fields are marked *