ആലപ്പുഴ: കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും, തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി വിശദമായി പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വിശദമാക്കി.
നാല് ആഴ്ച്ചയ്ക്കം നോട്ടീസിൽ മറുപടി നൽകേണ്ടതുണ്ട്. ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും വ്യക്തമാക്കി. സുപ്രീം കോടതി, യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.